Pages

Ads 468x60px

..

Tuesday, August 30, 2016

ഒരു തറവാടിന്‍റെ നഷ്ടപ്രതാപത്തിന്‍റെ കദനക്കഥ ! (Part -2 )


        ഹൈദ്രു വൈദ്യര്‍ 
        **************
     ഇന്നു ജീവിച്ചിരിക്കുന്നവരില്‍ എഴുപപത്തഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്ക് പി .എന്‍ .എച്ച് ഹൈദ്രു വൈദ്യരെ പരിചയമില്ലാത്തവരില്ല.
എന്റെ ഉപ്പയാണ് { എന്‍ .മൊയ്ദീന്‍ കുട്ടി മാസ്റ്റര്‍ (വയസ്സ് ഇപ്പോള്‍ 94) } ഇതില്‍ ഒന്നാം സ്ഥാനം .ഉപ്പയില്‍ നിന്നു കിട്ടിയതാണ് അധിക 
വിവരങ്ങളും .ഉപ്പയുടെ ഓര്‍മ്മ ശക്തി വേണ്ടപോലെ പ്രവര്ത്തിക്കാതതിനാല്‍ പിന്നെ പലരേയും സമീപിക്കേണ്ടി വന്നു .(അതെല്ലാം അന്യത്ര 
ചേര്‍ക്കുന്നുണ്ട് )

       സിങ്കപ്പൂരിലെ പ്രവാസ ജീവിത കാലത്തായിരുന്നു വൈദ്യ പഠനവും ചികിത്സാ പരിശീലനവുമെന്നു പറയപ്പെടുന്നുണ്ട് .(അല്ലാഹു 
എല്ലാം അറിയുന്നവന്‍ ) കുട്ടിക്കാലത്തു തന്നെ സിങ്കപ്പൂരില്‍ പോയിരുന്നുവത്രേ.....!അവിടെ നിന്നും നാട്ടില്‍ വരുമ്പോള്‍ ഗ്രാമഫോണ്‍ 
കൊണ്ടു വരികയും ഭക്തിപ്രധാന പ്രാഭാഷണങ്ങള്‍ കേള്‍പ്പിക്കുകയും ചെയ്തിരുന്നു .കല്യാണാഷങ്ങള്‍ക്കും മറ്റും കൊടുക്കുകയും ചെയ്തിരുന്നു.
അക്കാലത്ത് അങ്ങിനെ ഒരു സാധനം ഇവിടെ 'അത്ഭുത' വസ്തുവുമായിരുന്നു.......

ഇങ്ങിനെ പല പല വിദേശ വസ്തുക്കളും ഉപ്പാപ്പ 
സിങ്കപ്പൂര്‍ വാസത്തിനിടയില്‍ 
കൊണ്ടു വന്നിരുന്നതായി പലരും പറഞ്ഞു തരികയുണ്ടായി .
  
      നടേ പറഞ്ഞ പുഴയോരത്ത് നല്ലൊരു വീടും ഹൈദരിയ്യാ മരുന്നു ഫാക്ടറിയും (P.N.H.HaIdariyaa.company ) ,Lithho Press ,എന്നിവയും സ്ഥാപിച്ചു.
പച്ചമരുന്നു ചെടികള്‍.......... അറ്റം കാണാത്ത നെല്പാടങ്ങള്‍ തെങ്ങും കവുങ്ങും പ്ലാവും വാഴയും മാവും മറ്റും മറ്റും ഉല്‍പാദിപ്പിച്ചിക്കുന്ന ധാരാളം 
വിളനിലങ്ങള്‍ ,ഇക്കരെ മാത്രമല്ല പുഴയക്കരെ പുളിയേങ്ങില്‍ തൊടി മുതല്‍ കാരമ്പത്തൂര്‍ വരെ നീണ്ടു കിടന്നിരുന്നു ......!!പുഴയക്കരെയുള്ള 
വിളനിലങ്ങളില്‍നിന്നുള്ള നാണ്യവിളകളും  മറ്റും മറ്റും ഇക്കരേക്ക് കൊണ്ടു വരാനായി ഒരു വമ്പന്‍ വഞ്ചി തന്നെ ഉണ്ടായിരുന്നു വെന്നു കേള്‍ക്കുമ്പോള്‍ 
ഒരു നല്ല കര്‍ഷകന്റെ ആ ഹരിതാഭ ചിത്രം  എത്ര ഹൃദ്യം !എല്ലാനിലക്കും സമ്പന്നനും, പ്രതിഭാധനനും ,ദൈവ ഭക്തനും .വൈദ്യ സാമ്രാട്ടുമായിരുന്ന  
ഹൈദ്രു വൈദ്യര്‍ ഇരു കൈകളും നീട്ടിയ ധര്മ്മിഷ്ടനായിരുന്നുവെന്ന് പലരും പറഞ്ഞു. ആരുടെയെങ്കിലും വീട്ടില്‍  കല്യാണമോ  മറ്റു 
വിശേഷങ്ങളോ നടക്കുന്നുവെങ്കില്‍ ഒരു ഭേദവും കൂടാതെ എല്ലാ സഹായവും നല്‍കിയിരുന്നു.ഒരാള്‍ ഒരു ജോലിയുമില്ലാതെ അലഞ്ഞു തിരിഞ്ഞു 
വൈദ്യരുടെ വീട്ടില്‍ വരികയാണെങ്കില്‍ അവിടെ അദ്ധേഹത്തിനു അര്‍ഹിക്കുന്ന ജോലിയും കൂലിയും കിട്ടും !

(ഇതു അപൂര്‍ണ്ണമാണ് .വിവരങ്ങള്‍ ശേഖരിക്കുന്നതിനടയിലാണ്
ഞാനൊന്ന് വീണ് കാല്‍ പൊട്ടിയത് .....അസുഖം ഭേദമായതിനു 
ശേഷം ഉപ്പാപ്പാന്റെ ഇന്നു ജീവിച്ചിരിക്കുന്ന മക്കളെ 
സമീപിച്ചു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ഉദ്ദേശ്യം .)

*****************7 comments:

 1. ആർദ്രത മുറ്റിയ രചന ...ബാക്കി ഭാഗങ്ങൾ വരട്ടേ ഇക്കാ ....പ്രാർത്ഥനകൾ

  ReplyDelete
 2. കൂടുതൽ വിവരങ്ങളുമായി വരൂ ഇക്കാ.

  കഴിഞ്ഞ
  പോസ്റ്റ്‌
  വായിച്ചു കമന്റിടാൻ കഴിഞ്ഞില്ല.ക്ഷമിയ്ക്കൂ .

  ReplyDelete
 3. ഇക്കയുടെ ഈ ബ്ലോഗ്‌ എനിയ്ക്ക്‌ ഫോളോ ചെയ്യാൻ കഴിയുന്നില്ല.കാരണമെന്താണാവോ???

  ReplyDelete
 4. പോസ്റ്റിട്ടാൽ ലിങ്ക്‌ അയച്ച്‌ തരണേ.

  ReplyDelete
 5. പ്രാർത്ഥിക്കുന്നു സൗഖ്യത്തിനായി.. കാത്തിരിക്കുന്നു,കൂടുതൽ വിശേഷങ്ങൾക്കായി..

  ReplyDelete
 6. കാത്തിരിക്കുന്നു.

  ReplyDelete
 7. എല്ലാവര്ക്കും പ്രിയമോടെ നന്ദി ....

  ReplyDelete

വായിച്ചുവെങ്കില്‍ നിങ്ങളുടെ പ്രതികരണം മുകളില്‍
****************************************************************
കുറിക്കുമല്ലോ?
******************

'data:

Google+ Badge

www.malayalam.com

Enter your email address:

Delivered by FeedBurner

Subscribe to ഒരിറ്റ് by Email