Pages

Ads 468x60px

..

Thursday, October 19, 2017

വ്യഥിതം


ഴികള്‍ മടിക്കുന്നിത്തിരി 
ചുവടുകളെങ്കിലും കനിയാന്‍ .

മിഴികള്‍ക്കന്യമാവുന്നു 
അരുമക്കാഴ്ച്ചകളും !!

കടമകളുടെ ധര്‍മ്മ വഴികളില്‍
കരങ്ങളും കടിപിടി കൂട്ടുന്നു .

'വയ്യ 'എന്ന മുറവിളികളില്‍ 
ശയ്യക്കായ് വിതുമ്പുന്നു മമ ,മെയ്യും  സദാ .....!!

തിന്നു തീര്‍ക്കുന്നിന്നെന്നെ  
വാ പിളര്‍ന്ന മരുന്നുകള്‍ ,തരാതരം !

ഇന്നലെകളുടെ വസന്തര്‍ത്തുകള്‍ 
മുന്നിലോര്‍മ്മകളില്‍ പൂമാരി 
പെയ്യവേ, കോരിച്ചൊരിയുന്നു 
കണ്ണീരിനിരുട്ടും വെളിച്ചവും .......!!

വേദനകള്‍ സഹിച്ചു സഹിച്ചെന്‍
ചേതനയോ ,ചിതലരിച്ച മരത്തടി പോല്‍ ....!!

സമാശ്വസിപ്പിക്കുന്നു മുള്ളുകള്‍ -
വരാനുണ്ടൊരു പൂക്കാലമെന്ന് .

സഹനത്തിന്‍  സമ്മാനങ്ങള്‍ 
മറു ലോകത്തെന്ന്, ദിവ്യപ്പൊരുളുകളും !
   

****************************




'data:

Followers

Google+ Badge